ശബരിമലയില്‍ മണ്ഡല പൂജ; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു



പത്തനംതിട്ട :ശബരിമലയില്‍ ഇന്ന് ദർശനം നടത്തിയിരിക്കുന്നത് 64,287 പേരാണ്. പോയ ഒരു മണിക്കൂറില്‍ 3,830 പേരും ദർശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയവരുടെ എണ്ണം 7,000 കടന്നു.

മണ്ഡല പൂജയ്ക്കുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് വൈകിട്ട് അഞ്ചുമണിമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വല്‍ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്.

26-ന് മുപ്പതിനായിരം പേർക്കും 27-ന് 35,000 പേർക്കുമാണ് ദർശനത്തിനുള്ള അവസരം.സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്.

Post a Comment

Previous Post Next Post